പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകള്‍ ഏത് കാറ്റഗറിയില്‍? ഇളവുകള്‍ എപ്രകാരം; വിശദ വിവരങ്ങള്‍ ചുവടെ


പേരാമ്പ്ര: അടുത്താഴ്ച മുതല്‍ ടിപിആര്‍ നിരക്ക് പ്രകാരമുള്ള പേരാമ്പ്ര മേഖലയിലെ ഇളവുകള്‍ ഇപ്രകാരമാണ്. കാറ്റഗറി അടിസ്ഥാനത്തിലാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. പേരാമ്പ്ര മേഖയില്‍ കാറ്റഗറി എയിലാണ് മുഴുവന്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നത്. പേരാമ്പ്ര, അരിക്കുളം, കീഴരിയൂര്‍, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കായണ്ണ, കൂത്താളി,മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെറുവണ്ണൂര്‍, നൊച്ചാട്, തുറയൂര്‍ തുടങ്ങിയവയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴെയുള്ള പഞ്ചായത്തുകളാണ് കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്നത്.

ഈ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ (എ കാറ്റഗറി)

*എല്ലാവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ കമ്പനി കോര്‍പ്പറേഷനുകള്‍ ബാങ്കുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ വെച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാം

*ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളും ചൊവ്വ വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താം

*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ വെച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാം

*എല്ലാവിധ പരീക്ഷകളും, ശനി ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അനുവദനീയമാണ്

*ടാക്സി ഓട്ടോറിക്ഷാ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം

*ടാക്സികളില്‍ ഡ്രൈവറടക്കം നാലുപേരെയും ഓട്ടോറിക്ഷയില്‍ ഡ്രൈവറടക്കം മൂന്നുപേരെയും യാത്രയ്ക്ക് അനുമതി

*ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാര്‍സലായി വാങ്ങാം. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കാം

*ശാരീരിക അകലം പാലിച്ച് കായികവിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താം. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ചു നടത്താം.

*ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കുന്നതും വൈകിട്ട് 7 മണിക്ക് ശേഷം രാത്രി 9:00 വരെ ഹോം ഡെലിവറി നടത്താവുന്നതാണ്

*വീട്ടു ജോലിക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്

*ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.