പേരാമ്പ്ര മുക്കള്ളില്‍ അപകടത്തില്‍ പെട്ട നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു


പേരാമ്പ്ര: ചെമ്പ്ര-പേരാമ്പ്ര റോഡില്‍ മുക്കള്ളില്‍ ഭാഗത്ത് അപകടത്തില്‍ പെട്ട നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.കോട്ടൂര്‍ പടീക്കണ്ടി സ്വദേശി മോഹന്‍ദാസാണ് അപകടത്തില്‍ പെട്ടത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ഇ.എം.എസ് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.