പേരാമ്പ്ര മാര്‍ക്കറ്റിനു സമീപത്തുനിന്നും പത്തുകിലോ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി
പേരാമ്പ്ര: മാര്‍ക്കറ്റിന് സമീപത്തുള്ള കടയില്‍ നിന്നും പത്തുകിലോയോളം നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി. പേരാമ്പ്ര സ്വദേശിയായ റസാക്ക് എന്നയാളുടെ കടയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ സിഗരറ്റ് ആന്റ് അതര്‍ ടുബാകോ പ്രൊഡക്ട്‌സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
മുമ്പും നിരോധിത പുകയില ഉല്പന്നങ്ങള്‍ സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെന്ന് എക്‌സൈസ് ഓഫീസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇയാളില്‍ നിന്നും പിഴ ഈടാക്കി വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു.