അരിക്കുളം, ചങ്ങരോത്ത്, കായണ്ണ എന്നീവിടങ്ങളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗൺ; കര്‍ശന നിയന്ത്രണം, ഇളവുകള്‍ എന്തൊക്കെ? വിശദമായി നോക്കാം


പോരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നാളെ മുതൽ (ജൂലൈ 15 ) ട്രിപ്പിള്‍ ലോക്ഡൗൺ നിലവില്‍ വരും. ടി പി ആര്‍ 15ശതമാനത്തിന് മുകളിലുള്ള കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമാവുക.

ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകള്‍ ടി പി ആര്‍ 15ശതമാനത്തിന് മുകളിലായതിനാല്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. അരിക്കുളം, ചങ്ങരോത്ത്, കായണ്ണ എന്നീ പഞ്ചായത്തുകളിലാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരിക. പ്രദേശത്ത് യാതൊരു കൂടിച്ചേരലുകളും അനുവദനീയമല്ല.

അനുവദിക്കപ്പെട്ടത്

  • ഈ പ്രദേശങ്ങളിൽ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം. ( രാവിലെ 7:00 മുതൽ വൈകീട്ട് 7:00 വരെ )
  • ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം.
  • തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കും..