പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം


പേരാമ്പ്ര: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിക്ക് തുടക്കം കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. ബി.ഡി.ഒ ശശിധരൻ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു.

വികസന സമിതി ചെയർമാൻ കെ.സജീവൻ മാസ്റ്റർ മാർഗരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി.ശാരദ നൊച്ചാട്, വി.കെ. പ്രമോദ് എന്നിവർ സംസാരിച്ചു.