പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പടിഞ്ഞാറെക്കര-വാടാന്തുരിത്തി റോഡ് നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പടിഞ്ഞാറെക്കര -വാടാന്തുരിത്തി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത ഗ്രാമ പബായത്ത് അംഗം എന്‍.ആര്‍ രാഘവന്‍, കരിം കോച്ചേരി, പി.സുരേന്ദന്‍ വി കെ മോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ സജീവന്‍ മാസ്റ്റര്‍ സ്വാഗതവും എന്‍. ഷാജു നന്ദിയും പറഞ്ഞു.