പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി ജൂലൈ 15, വിശദ വിവരങ്ങള്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2011-22 വര്‍ഷത്തെ പദ്ധതിയില്‍ വനിത ഗ്രൂപ്പുക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, വനിതകള്‍ക്ക് സ്വയം തൊഴില്‍ ആവശ്യത്തിന് ഇലക്ട്രോണിക് ഓട്ടോറിക്ഷ വാങ്ങിക്കുന്നതിനും അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തൊഴില്‍ രഹിതരായ അഞ്ച് വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് പരമാവധി 3 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. തൊഴില്‍ രഹിതരായ വനിതകള്‍ക്കു (18 മുതല്‍ 50 വയസ്സ് വരെ) ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി ഓട്ടോറിക്ഷ വാങ്ങുന്നതിന് 70,000 രൂപ സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകള്‍ ജൂലൈ 15ന വൈകുന്നേരം 5 മണിക്ക് മുമ്പായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് വ്യവസായ വികസന ഓഫീസറെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍