‘പേരാമ്പ്രയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്‍റെ മറവില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു’; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: ബൈപാസ് നിര്‍മാണത്തിന്റെ മറവില്‍ സമീപത്തെ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. പേരാമ്പ്ര പൈതോത് റോഡിന് സമീപത്ത് തണ്ണീര്‍ത്തടം നികത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് കൊടി നാട്ടി. വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
പഞ്ചായത്ത്, റവന്യു അധികൃതരുടെ ഒത്താശയോടെ നടക്കുന്ന മണ്ണെടുപ്പും തണ്ണീര്‍തടം നികത്തലും തടയണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷതവഹിച്ചു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ഗ്രാമപ്പഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട്, ഷൈജു എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.