പേരാമ്പ്ര ബൈപാസ് റോഡ് നിർമ്മാണ പുരോഗതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി
പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്ന പേരാമ്പ്ര ബൈപാസ് റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ആക്സിലറേറ്റ് പി.ഡബ്ല്യു.ഡി (Accelerate PWD) പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബൈപ്പാസ് പ്രവൃത്തി പുരോഗതി മന്ത്രി പരിശോധിച്ചിരുന്നു. തുടർന്ന് ഇന്ന് സ്ഥലം സന്ദർശിക്കുകയായിരുന്നു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, മുൻ എംഎൽഎ എ.കെ. പത്മനാഭൻ മാസ്റ്റർ, മുൻ ജില്ല പഞ്ചായത്ത് അംഗം എ.കെ.ബാലൻ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.