പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി


പേരാമ്പ്ര: പേരാമ്പ്ര നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കടിയങ്ങാട് മുതുവണ്ണാച്ചയിലെ കിഴക്കയില്‍ റെനീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഇന്ന് രാവിലെയാണ് സംഭവം.

ബൈക്ക് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തെ റെയ്ന്‍ ബോ ബേക്കറിക്ക് മുന്‍വശത്ത് നിര്‍ത്തിയിട്ട ശേഷം സാധാനം വാങ്ങാനായി കടയില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും ബൈക്ക് കാണാനില്ല. രാവിലെ 11 നും 11.30 നും ഇടയ്ക്കാണ് ബൈക്ക് നഷ്ടപ്പെട്ടത്. കറുപ്പ് നിറത്തിലുള്ള KL 77 352 നമ്പര്‍ ബജാജ് പള്‍സര്‍ 150 ബൈക്കാണ് മോഷണം പോയത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645 8400 83 എന്ന നമ്പറില്‍ ബന്ധപ്പെടുക.