പേരാമ്പ്ര പ്ലാന്റേഷൻ ഗവ. ഹൈസ്കൂൾ പുതിയ കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപ അനുവദിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പേരാമ്പ്ര പ്ലാന്റേഷൻ ഗവ. ഹൈസ്കൂൾ പുതിയ കെട്ടിട നിർമ്മാണത്തിനും നവീകരണത്തിനുമായി നബാർഡിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പ്രാരംഭ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
പ്രവൃത്തികൾ 2022 മാർച്ച് മാസം പൂർത്തീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പി.ഡബ്ലു.ഡി ഉദ്യോഗസ്ഥർ എന്നിവർ പ്രസിഡന്റിനൊപ്പം സ്ഥലം സന്ദർശിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.