‘സത്യസന്ധമായി നിലനില്‍ക്കട്ടെ’; പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ആശംസകള്‍ നേര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍


പേരാമ്പ്ര: പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ആശംസകള്‍ നേര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍. പേരാമ്പ്ര ന്യൂസ് ഡോട്ട് കോം സത്യസന്ധമായി നിലനില്‍ക്കട്ടെയെന്ന് നേതാക്കള്‍ പറഞ്ഞു.

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് പിഎസ് സുനില്‍കുമാര്‍, മുസ്ലിംലീഗ് നേതാവ് ആര്‍കെ മുനീര്‍, സിപിഎം നേതാവ് എകെ ബാലന്‍, ബിജെപി നേതാവ് വിസി ബിനീഷ് എന്നിവരും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടി രാധയും പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്നു.

സമഗ്രവും സത്യസന്ധവുമായ വാര്‍ത്തകളുമായി പേരാമ്പ്ര ന്യൂസ് ഡോട് കോമിന് വൈകുന്നേരത്തോടെയാണ് തുടക്കമായത്. പേരാമ്പ്ര പഞ്ചായത്ത് ഉള്‍പ്പെടെ പേരാമ്പ്ര പഞ്ചായത്തിലെ പത്ത് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും കൂരാച്ചുണ്ട് പഞ്ചായത്തുമെല്ലാം ഇനി വാര്‍ത്തകളില്‍ നിറയും.

വാര്‍ത്തകള്‍ ഏറ്റവും സമഗ്രമായി പരമാവധി വേഗത്തില്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്നത് പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ഉത്തരവാദിത്വമാണ്. ശരിയുടെ പക്ഷത്ത് നിന്ന് ആ ഉത്തരവാദിത്വം ഞങ്ങള്‍ നിറവേറ്റും.

വാര്‍ത്ത ഞങ്ങളെ അറിയിക്കാന്‍ വായനക്കാര്‍ക്കും അവസരമുണ്ട്. 9072132931 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് വാര്‍ത്തകള്‍ അയക്കാം. ഞങ്ങള്‍ അത് പരിശോധിച്ച് വാര്‍ത്തയാക്കാം. തുടര്‍ന്നും എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.