പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ നവീകരണം; അരലക്ഷം രൂപ സംഭാവന നല്‍കി കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കി കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി. 50000 രൂപയുടെ ചെക്ക് യൂണിയര്‍ പ്രസിഡന്റ് ഡി.ജോസഫ് മാസ്റ്റര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന് കൈമാറി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. എം.കെ.കുഞ്ഞനന്തന്‍ മാസ്റ്റര്‍, എന്‍.കെ. തങ്കമ്മ, എ.പി. ബാലകൃഷ്ണന്‍, കെ.സജീവന്‍ മാസ്റ്റര്‍, പി.ടി. അഷറഫ്, കെ.കെ. വിനോദന്‍, പ്രഭ ശങ്കര്‍, ലിസി കെ.കെ എന്നിവര്‍ സംസാരിച്ചു. ബി.ഡി.ഒ പി.വി. ബേബി സ്വാഗതവും ജി.ഇ.ഒ ശൈലേഷ് നന്ദിയും പറഞ്ഞു.