പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ് നിയമനം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെയും സ്റ്റാഫ് നേഴ്‌സിന്റെയും ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 29 ന് വൈകീട്ട് നാല് മണിക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹിതം ബയോഡാറ്റ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പി.എസ്.സി അംഗീകാരമുള്ള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമയാണ് ഡയാലിസിസ് ടെക്‌നീഷ്യന് ആവശ്യമായ യോഗ്യത. കേരള പാരമെഡിക്കല്‍ രജിസ്‌ട്രേഷന്‍, കേരള നേഴ്‌സിങ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവരാണ് സ്റ്റാഫ് നേഴ്‌സ് ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടാം. നമ്പര്‍: 0496 2610575


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.