പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് ബിജെപി


പേരാമ്പ്ര : രാജ്യത്ത് കോറോണ വാക്‌സിനെതിരെ നൂറ് കോടി വാക്‌സിന്‍ പൂര്‍ത്തികരിച്ചതിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആദരിച്ച് ബിജെപി. രാജ്യവ്യാപകമായി ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി പേരാമ്പ്രയലും പരിപാടി സംഘടിപ്പിച്ചത്.

പേരാമ്പ്ര ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍ മാസ്റ്റര്‍ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ: ഷാമിനെ ആദരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ ഇരുപത്തിഅഞ്ചിലധികം ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.

കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ്, തറമല്‍ രാഗേഷ്, ജൂബിന്‍ ബാലകൃഷ്ണന്‍, വിനു നാഗത്ത്, പ്രസൂണ്‍ കല്ലോട്, നവനിത്, കെ.ബാലകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാമിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത്, ജിവനക്കാരായ രാജന്‍, ശകുമാര്‍, രഞ്ജിഷ, എന്നിവര്‍ പങ്കെടുത്തു.