പേരാമ്പ്ര താലൂക്ക് ആശുപത്രി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ജീവനക്കാര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹാദരം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ജീവനക്കാരുടെ സ്തുത്യര്‍ഹ സേവനത്തിന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ സ്‌നേഹാദരം. യൂണിറ്റ് ഇതിനോടകം 3532 രോഗികള്‍ക്ക് ചികിത്സ നല്‍കുകയും 429 രോഗികള്‍ക്ക് ചികിത്സാ പരിചരണം നടത്തുകയും ചെയ്തു. പഞ്ചായത്തില്‍ മാത്രം പരിനായിരത്തിലധികം വാക്‌സിന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഡോ: അരുണ കെ.സി, അഞ്ജന കെ.കെ, സിസ്റ്റര്‍ ബിജില.പി, ധനൂപ് തറയില്‍ എന്നിവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉപഹാരം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.സജീവന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.രജിത, ബ്ലോക്ക് മെമ്പര്‍മാരായ പി.ടി. അഷറഫ്, ഗിരിജ ശശി, പ്രഭാശങ്കര്‍, വഹീദ പാറേമ്മല്‍ ബി ഡി ഒ പി.വി. ബേബി മെഡിക്കല്‍ ഓഫീസര്‍ പി.ആര്‍ ഷാമിന്‍, തറുവൈ ഹാജി, സോയൂസ് ജോര്‍ജ്ജ് മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.