പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പേ വിഷ ബാധക്ക് കുത്തിവെക്കേണ്ട റാബിസ് വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാവുന്നു


പേരാമ്പ്ര: പേരാമ്പ്ര താലൂക് ആശുപത്രിയിൽ പേ വിഷയ്ക്കെതിരെ കുത്തിവെക്കേണ്ട റാബീസ് വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാവുന്നു. നിലവിൽ പേ വിഷ ബാധയേറ്റ് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റെഫർ ചെയ്യുകായാണ്. മറ്റു ചിലർ വലിയ വില നൽകി പുറത്തു നിന്നും വാക്‌സിൻ വാങ്ങിച്ചു ആശുപത്രിയിൽ എത്തിച്ചു കുത്തി വെപ്പ് നടത്തുന്നു.

ഇങ്ങനെ കുത്തിവെക്കുമ്പോൾ ഒരാൾക്ക് വേണ്ടി വാങ്ങിക്കുന്ന വാക്‌സിനിൽ ബാക്കി വരുന്ന ഡോസ് ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രസ്തുത അവസ്ഥ ആശുപത്രി അധികൃതരോട് അന്വേഷിച്ചപ്പോൾ ഓർഡർ നൽകിയതാണ്, മരുന്ന് എത്തിയിട്ടില്ല എന്നതാണ് മറുപടി.

വലിയ വിഭാഗം മലയോര മേഖല ഉൾപ്പെടുന്ന പേരാമ്പ്ര താലൂക് ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആശുപത്രി അധികൃതരുടെ ഇത്തരം അലംഭാവത്തിനെതിരെ ലോക് താന്ത്രിക് ജനതാ ദൾ കല്ലോട് യൂണിറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡണ്ട് അജുൽ ഗോപൂ സ്വാഗതം പറഞ്ഞ ചടങ്ങിൽ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അജീഷ്.കെ.സി, കിഴക്കയിൽ രജീഷ്, ഓ.എം.രാധാകൃഷ്ണൻ, പി.ടി.ബാലൻ എന്നിവർ സംസാരിച്ചു.