പേരാമ്പ്ര തരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓണോത്സവം സംഘടിപ്പിച്ചു


പേരാമ്പ്ര: കോവിഡ് കാരണം പൊതുപരിപാടികള്‍ നടത്താന്‍ കഴിയാത്തത്‌കൊണ്ട് ഇത്തവണ ഓണാഘോഷ പരിപാടികള്‍ ഓണ്‍ലൈനായി നടത്തി മാതൃകയായിരിക്കുകയാണ് പേരാമ്പ്ര ചിരുതകുന്നിലെ തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. തുമ്പപ്പൂ2.0 എന്ന് പേരിട്ടിരുന്ന പരിപാടി വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് നടത്തിയത്. പ്രായഭേദമന്യേ ചിരുതകുന്ന് പ്രദേശത്തെ നൂറിലധികം ആളുകള്‍ പരിപാടികളില്‍ പങ്കെടുത്തു.

കോവിഡ് കാരണം വീട്ടില്‍ ഒതുങ്ങിപോയ കുട്ടികള്‍ക്ക് ആവേശമായി മാറി ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടി. തരംഗം ക്ലബ്ബ് മെംബേര്‍സിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കോവിഡ് പ്രോട്ടൊക്കോള്‍ പാലിച്ചു സമ്മാനം വീട്ടില്‍ എത്തിച്ചു നല്‍കി. ക്ലബ്ബ് സെക്രട്ടറി അജയ് വിഷ്ണു, അമല്‍ തിരുവോത്ത്, പ്രജീഷ്, സഞ്ജയ്, സായന്ത് എന്നിവര്‍ സമ്മാന വിതരണത്തിന് നേതൃത്വം നല്‍കി.