പേരാമ്പ്ര ട്രോമാ കെയറിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്ര ജാഗ്രത് ട്രോമാ കെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പതിനെട്ടാമത് വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു. കൊടുവള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ അജില്‍ കുമാര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
റോഡപകടങ്ങളും ഡ്രൈവിങ്ങ് മികവും എന്ന വിഷയത്തില്‍ അജില്‍ കുമാര്‍ ക്ലാസ്സെടുത്തു. വരും ദിവസങ്ങളില്‍ അത്യാഹിതങ്ങള്‍, അപകടങ്ങള്‍, സുരക്ഷാ മാര്‍ഗങ്ങള്‍, മുന്‍കരുതലുകള്‍ എന്നീ വിഷയത്തിലും ക്ലാസുകള്‍ നല്‍കും. ട്രോമാ പരിചരണം, പ്രഥമ ശുശ്രൂഷ, ഇന്‍ഷുറന്‍സ് പരിരക്ഷയും നിയമങ്ങളും എന്നിങ്ങനെയുള്ള വിഷയത്തില്‍ ഗൂഗിള്‍ മീറ്റില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കും. എല്ലാ ക്ലാസ്സുകളിലും ഹാജരാവുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഏ.കെ തറുവൈ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന അമ്പത് വളണ്ടിയര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി വി.എസ്. രമണന്‍ സ്വാഗതം പറഞ്ഞു.