പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു


പേരാമ്പ്ര: പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കടിയങ്ങാട് കൊളക്കണ്ടം സ്വദേശി ഷാഫിയാണ് യുവാവ്. ഇന്ന് വൈകുന്നേരമാണ് പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡിന് സമീപം അബോധാവസ്ഥയില്‍ ഷാഫിയെ കണ്ടെത്തിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.