പേരാമ്പ്ര-ചേനോളി-നൊച്ചാട്-തറമ്മലങ്ങാടി റോഡിന്റെ പ്രവൃത്തി തടയാനുള്ള നീക്കത്തില്‍ നിന്ന് യു.ഡി.എഫ് പിന്മാറണമെന്ന് സി.പി.എം


പേരാമ്പ്ര: പേരാമ്പ്ര-ചേനോളി-നൊച്ചാട്-തറമ്മലങ്ങാടി റോഡിന്റെ പ്രവൃത്തി തടയാനുള്ള നീക്കത്തില്‍ നിന്ന് യു.ഡി.എഫ് പിന്മാറണമെന്ന് സി.പി.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഇടപെടലിലൂടെയാണ് റോഡിനായി 10 കോടി രൂപ അനുവദിച്ചത്.

ഭൂമി ഏറ്റെടുക്കാനായി സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ഭൂമി വിട്ട് നല്‍കാനായി സ്ഥലം ഉടമകള്‍ രംഗത്തെത്തിയപ്പോള്‍ യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.

വികസനത്തെ തടയുന്ന യു.ഡി.എഫിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും റോഡ് വികസനം പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണം. ഇല്ലെങ്കില്‍ യു.ഡി.എഫിന്റെ വികസന വിരുദ്ധതയ്‌ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.