പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ ഗതാഗത നിയന്ത്രണം


പേരാമ്പ്ര: പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ നാളെ മുതൽ ഗതാഗത നിയന്ത്രണം. നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. പണി പൂർത്തിയാക്കുന്നത് വരെ ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നാളെ മുതൽ പേരാമ്പ്ര നിന്നും ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര പൈതോത്ത് റോഡ് വഴി വേണം പോകുവാൻ.