പേരാമ്പ്ര ചുവക്കുന്നു; എൽ ഡി എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ 240 വോട്ടിന് മുന്നിൽ


പേരാമ്പ്ര: വോട്ടെണ്ണൽ പുരോഗമിക്കവെ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു. യു.ഡി എഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിം കുട്ടിയേക്കാൾ 240 വോട്ടുകൾക്കാണ് ടി.പി രാമകഷ്ണൻ ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥി കെ.വി സുധീർ മുന്നാം സ്ഥാനത്താണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4101 വോട്ടുകൾക്കാണ് ടി.പി രാമകഷ്ണൻ വിജയിച്ചത്‌. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ: മുഹമ്മദ് ഇക്ബാലിനെയാണ് രാമകൃഷ്ണൻ തോൽപ്പിച്ചത്.