പേരാമ്പ്ര ചാലിക്കരയിലെയും പരിസരങ്ങളിലും വർദ്ധിച്ച് വരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പ്രതിരോധനിര തീർക്കാൻ മുസ്ലിം ലീഗ്


പേരാമ്പ്ര: ചാലിക്കരയിലെയും പരിസരങ്ങളിലും വർദ്ധിച്ച് വരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ പ്രതിരോധനിര തീർക്കാൻ മുസ്ലിം ലീഗ് ചാലിക്കര ശാഖ. പുറത്ത് നിന്ന് എത്തുന്ന മയക്കുമരുന്ന് വിൽപ്പനക്കാരും ബീവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി അധിക വിലക്ക് വിൽക്കുന്ന ഏജന്റുമാരും ഇവിടെ സജീവമാണ്.

ഒട്ടേറെ യുവാക്കളും വിദ്യാർത്ഥികളും ഇവരുടെ ഇരകളായി മാറുന്നു. രാത്രി സമയങ്ങളിൽ ടൗണിലും ചുറ്റുപാടിലും സജീവമാകുന്ന ഇത്തരം മാഫിയകൾക്കെതിരെ പോലീസും എക്സൈസും ഉണർന്ന് പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി നാസർ.പി.കെ.കെ സ്വാഗതം പറഞ്ഞു.