പേരാമ്പ്ര ഗവ. ഐ.ടി.ഐയിൽ കോഴ്സ് പൂർത്തിയാക്കിയവർ സെക്യൂരിറ്റി, കോഷൻ ഡെപ്പോസിറ്റിനായി ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് ഹാജരാക്കണം


പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ.ടി.ഐ യില്‍ നിന്നും 2018, 2019, 2020 വര്‍ഷങ്ങളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ ഡെപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച സ്വന്തം ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ഡിസംബര്‍ 24 നകം ഐ.ടി.ഐ ഓഫീസില്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അല്ലാത്ത പക്ഷം തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.