പേരാമ്പ്ര ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യം
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. അനര്‍ഘ. വി ബാലന്‍ അധ്യക്ഷത വഹിച്ചു.
കെ.എ.എസ് പരീക്ഷയില്‍ ഒമ്പതാം റാങ്ക് നേടിയ ഡോ. അപര്‍ണ്ണ വില്‍സനെ അനുമോദിച്ചു. ഡോ. കെ. വിപിന്‍ദാസ്, ഡോ. ജി.എസ്. സുഗേഷ് കുമാര്‍, ഡോ. എസ്.യു. സിലു, ഡോ. സുബിന്‍ നാഗത്ത്, ഡോ. അപര്‍ണ്ണ വില്‍സന്‍, ഡോ. എം.എ. ഷീന, ഡോ. എം. പ്രിയങ്ക, ഡോ. കിഷോര്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.
ഏരിയ പ്രസിഡന്റായി ഡോ. അനര്‍ഘ വി. ബാലനെയും സെക്രട്ടറിയായി ഡോ. സുബിന്‍ നാഗത്തിനെയും തെരഞ്ഞെടുത്തു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.