പേരാമ്പ്ര ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രിയാക്കി മാറ്റണമെന്ന് എ.എം.എ.ഐ പേരാമ്പ്ര ഏരിയ സമ്മേളനം
പേരാമ്പ്ര: പേരാമ്പ്രയില്‍ നിലവിലുള്ള ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രി ആക്കി മാറ്റണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പേരാമ്പ്രയില്‍ നിലവിലുള്ള ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രി ആക്കി മാറ്റണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. റീജിയണല്‍ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം പേരാമ്പ്ര യില്‍ വച്ചു നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി കെ പ്രമോദ് ഉദ്ഘാടനം നിര്‍വഹിച്ചു. എ എം എ ഐ പേരാമ്പ്ര ഏരിയ പ്രസിഡന്റ് ഡോ. അനര്‍ഘ വി ബാലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ എ എസ് പരീക്ഷയില്‍ 9ആം റാങ്ക് കരസ്ഥമാക്കിയ ഡോ. അപര്‍ണ വില്‍സനെ അനുമോദിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഡോ.വിപിന്‍ദാസ് കെ, ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സുഗേഷ്‌കുമാര്‍ ജി എസ്, വനിതാ കണ്‍വീനര്‍ ഡോ.സിലു എസ് യു, ഏരിയ സെക്രട്ടറി ഡോ. സുബിന്‍ നാഗത്ത് ,ഡോ.അപര്‍ണ വില്‍സന്‍, ഡോ.ഷീന എം എ, ഡോ. പ്രിയങ്ക എം എന്നിവര്‍ സംസാരിച്ചു.
ഏരിയ പ്രസിഡന്റ് ആയി ഡോ.അനര്‍ഘ വി ബാലനെയും സെക്രട്ടറിയായി ഡോ. സുബിന്‍ നാഗത്തിനെയും തിരഞ്ഞെടുത്തു.