കൈപ്രം കാക്കക്കുനി ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ ഇരുമ്പ് കമ്പി പ്രയോഗം; കളിക്കാര്‍ക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കൈപ്രം കാക്കക്കുനി ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ സാമൂഹ്യ വിരുദ്ധര്‍ അനധീകൃതമായി ഇരുമ്പ് കമ്പി കഷ്ണം അടിച്ചിട്ടത് അപകടം വരുത്തി. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ രണ്ട് പേര്‍ക്ക് കമ്പി കഷ്ണം തടഞ്ഞ് വീണു പരിക്കേറ്റു.

പത്ത് ഇഞ്ചോളം നീളമുള്ള കമ്പി കഷ്ണമാണ് അടിച്ചിട്ടത്. കമ്പിയുടെ കുറച്ചു ഭാഗം ഗ്രൗണ്ടില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കളിക്കുന്നതിനിടയില്‍ ഇതില്‍ തട്ടി വീണാണ് കളിക്കാര്‍ക്ക് പരിക്കേറ്റത്.

ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പത്തോളം കമ്പി കഷ്ണങ്ങളാണ് സ്ഥാപിച്ചത്. കളിക്കാര്‍ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.