പേരാമ്പ്ര എ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്ക് മാസ്‌ക്കുകള്‍ നല്‍കി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളിലേക്ക് ആവശ്യമായ മാസ്‌കുകള്‍ സംഭാവന ചെയ്ത് മുസ്ലീം യൂത്ത് ലീഗ്. വയലാളിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് സ്‌കൂളിലേക്ക് മാസ്‌ക്കുകള്‍ നല്‍കിയത്. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.സി.മുഹമ്മദില്‍ നിന്ന് ഹെഡ്മിസ്ട്രസ് കെ.പി.മിനി ഏറ്റുവാങ്ങി.

പി.ടി.എ വൈസ്പ്രസിഡന്റ് സി.പി.ഷാജി അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.പി.എ.അസീസ്, വി.പി.ചന്ദ്രി, കെ.സി.റസാഖ്, വി.നിസാര്‍, നിയാസ് എടയാടത്തില്‍, കെ.ടി.കെ.മുഹമ്മദ്, വി.അഷ്റഫ്, കെ.ശ്രീജാഭായ്, ടി.കെ.ഉണ്ണികൃഷ്ണന്‍, ടി.ആര്‍.സത്യന്‍, ഇ.ഷാഹി, കെ.എം.സാജു, ആര്‍.ജി അമൃത തുടങ്ങിയവര്‍ പങ്കെടുത്തു.