പേരാമ്പ്ര എളമാരന്‍കുളങ്ങര ക്ഷേത്രത്തിന് നാലുലക്ഷം രൂപ ഗ്രാന്റ് നല്‍കി മലബാർ ദേവസ്വം ബോര്‍ഡ്


പേരാമ്പ്ര: പേരാമ്പ്ര എളമാരന്‍ കുളങ്ങര ക്ഷേത്രത്തിന് നാലുലക്ഷംരൂപ ഗ്രാന്റ് നല്‍കി മലബാര്‍ ദേവസ്വം ബോര്‍ഡ്. കോഴിക്കോട് ദേവസ്വംബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഗ്രാന്റ് വിതരണച്ചടങ്ങില്‍ ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളിയില്‍നിന്ന് ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ചെക്ക് ഏറ്റുവാങ്ങി.

ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ എന്‍.കെ. ലാല്‍, എന്‍. ചന്ദ്രശേഖരന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.