പേരാമ്പ്ര അക്ഷയകേന്ദ്രത്തില്‍ ആധാറിന് സൗകര്യം നല്‍കണമെന്നാവശ്യം
പേരാമ്പ്ര: പേരാമ്പ്ര അക്ഷയകേന്ദ്രത്തില്‍ ആധാറിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍. പേരാമ്പ്രയില്‍ രണ്ടോ മൂന്നോ അക്ഷയ കേന്ദ്രം ഉണ്ടായിട്ടും ഒന്നാം ക്ലാസ്സില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ ചെറുവണ്ണൂരിലും മറ്റും പോകേണ്ടി വരുന്നത് നാട്ടുകാര്‍ക്ക് ബുട്ടിമുട്ടാകുന്നു.
ഈ കൊറോണ കാലത്ത് ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
പേരാമ്പ്രയില്‍ ഇത്രയും നാളുകളായി ആധാര്‍ കാര്‍ഡ് എടുക്കാന്‍ പറ്റുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരം തന്നെ ആണ്. ഇത് ഇന്നോ ഇന്നെലയോ അല്ല കുറെ നാളുകളായി ഇതാണ് അവസ്ഥയെന്നും നാട്ടുകാര്‍ പറയുന്നു. അക്ഷയകേന്ദ്രത്തിലെ അധികൃതരുടെ ഈ അനാസ്ഥക്കെതിരെ പൊതുപ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും ഇടപെടണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.