പേരാമ്പ്രയിൽ സജിത്ത് ലാലിന്റെ സ്മരണ പുതുക്കി കെ.എസ്.യു
പേരാമ്പ്ര: രക്തസാക്ഷി സജിത്ത് ലാലിന്റെ 26ാം രക്തസാക്ഷിത്വദിനം ആചരിച്ച് കെ.എസ്.യു. പേരാമ്പ്രയില്‍ നടന്ന അനുസ്മരണ യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍കിഫില്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാനും ഇല്ലാതാക്കാനും സി.പി.എം വളര്‍ത്തിയെടുത്ത കൊട്ടേഷന്‍ സംഘങ്ങള്‍ കേരളീയ പൊതുസമൂഹത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, ജില്ലാ സെക്രട്ടറി അര്‍ജുന്‍ കട്ടയാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, വൈസ് പ്രസിഡന്റുമാരായ ആദില്‍ മുണ്ടിയത്, ആദിത്യ വാത്മീകം, അഭിമന്യു പേരാമ്പ്ര, നിയോജക മണ്ഡലം ഭാരവാഹികളായ അമിത് രാജപുരം,ഷാഫി ടി ജിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.