പേരാമ്പ്രയിൽ പോളിടെക്‌നിക് അനുവദിക്കണമെന്ന് ജനതാദൾ (സെക്കുലർ) നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ


പേരാമ്പ്ര : മലയോരമേഖലയുടെ ആസ്ഥാനമായ പേരാമ്പ്രയിൽ പോളി ടെക്‌നിക് അനുവദിക്കണമെന്ന് ജനതാദൾ (സെക്കുലർ) നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ കെ. ലോഹ്യ ഉദ്ഘാടനംചെയ്തു. മണ്ഡലം റിട്ടേണിങ്‌ ഓഫിസർ സി.പി. രജീഷ് അധ്യക്ഷത വഹിച്ചു. ടി.കെ. ബാലഗോപാലൻ, സുഭാഷ് കുട്ടോത്ത്, ചന്ദ്രൻ നൊച്ചാട്, മോഹനൻ നൊച്ചാട് തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ. ബിജു നിയോജകമണ്ഡലം പ്രസിഡന്റായി 14 അംഗ നിർവാഹകസമിതിയെ തിരഞ്ഞെടുത്തു. ജില്ലാ റിട്ടേണിങ്‌ ഓഫിസർ കെ.പി. ബിനിഷ തിരഞ്ഞെടുപ്പ് നിരീക്ഷകയായി യോഗത്തിൽ പങ്കെടുത്തു.