പേരാമ്പ്രയില്‍ വൈദ്യുതി ഇല്ലാത്ത വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് അധ്യാപകര്‍


പേരാമ്പ്ര: വൈദ്യുതി ഇല്ലാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് അധ്യാപകര്‍ മാതൃകയായി. സൗകര്യപ്രദമല്ലാത്ത വീട്ടില്‍ നദീമിന്റെയും സഹോദരങ്ങളുടെയും പഠനം പ്രയാസത്തിലായിരുന്നു.

കിഡ്‌നി രോഗിയായ ജ്യേഷ്ഠനും കൂലി പണിക്കാരനായ പിതാവും മാതാവുമുള്‍പെടുന്നതാണ് നദീമിന്റെ കുടുംബം.

ഈ സാഹചര്യത്തിലാണ് ഈസ്റ്റ് പേരാമ്പ്ര എംഎല്‍പി സ്‌കൂള്‍ അധ്യാപകര്‍ നദീമിന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ചത്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അനൂപ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.