പേരാമ്പ്രയില്‍ വി.വി രാഘവന് അനുസ്മരണയില്‍ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യ സദസ് നടത്തി
പേരാമ്പ്ര: അഖിലേന്ത്യ കിസാന്‍ സഭ പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍കൃഷി മന്ത്രി വി.വി.രാഘവന്റെ പതിനേഴാം അനുസ്മരണ ദിനത്തില്‍ അഖിലേന്ത്യ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യ സദസ് നടത്തി. കിസാന്‍ സഭ പേരാമ്പ്ര മണ്ഡലം സെക്രട്ടറി കെ.വി നാരായണന് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.ശിവദാസന്‍ അനുസ്മരണപ്രസംഗം നടത്തി. കിസാന്‍ സഭമണ്ഡലം വൈസ് പ്രസിഡന്റ് കോറോത്ത് രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.പി ടോമി, തിരുവോത്ത് വിനോദ്, പി.എം ബാലകൃഷ്ണന്, പി.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗോപാലകൃഷ്ണന് തണ്ടോറപ്പാറ സ്വാഗതവും കെ.സി ബലകൃഷ്ണന് നന്ദിയും പറഞ്ഞു.