പേരാമ്പ്രയില്‍ വാഹനാപകടം; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്


പേരാമ്പ്ര : പേരാമ്പ്രയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. മുളിയങ്ങല്‍ പനച്ചിങ്ങല്‍ അബ്ദുറഹ്‌മാനാണ് പരിക്കേറ്റത്. കൈതക്കല്‍ കാള്ള് ഷാപ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ചായക്കടയിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. സാരമായി പരുക്കേറ്റ അബ്ദുറഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.