പേരാമ്പ്രയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്‌ലറ്റ് വിതരണം ചെയ്തു


പേരാമ്പ്ര: സമഗ്രശിക്ഷാ കോഴിക്കോട്, പേരാമ്പ്ര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ 13 ഭിന്നശേഷി കുട്ടികള്‍ക്ക് ടാബ്‌ലറ്റ് വിതരണംചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ വി.പി.നിത അധ്യക്ഷയായി. രഞ്ജിത്, എ.കെ.രജീഷ്, സഗിത, സരോജ, ഉഷാറാണി എന്നിവര്‍ പങ്കെടുത്തു.