പേരാമ്പ്രയില്‍ പ്രതിദിന കൊവിഡ് കണക്കില്‍ വര്‍ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 208 പേര്‍ക്ക്, കൂടുതല്‍ രോഗബാധിതര്‍ ചങ്ങരോത്ത് പഞ്ചായത്തില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 208
പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 208 എന്ന കണക്ക്. ചെറുവണ്ണൂര്‍, ചങ്ങരോത്ത് എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്ര പഞ്ചായത്തില്‍ 9 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ലാത്ത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 9
അരിക്കുളം- 16
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് -50
ചെറുവണ്ണൂര്‍ – 33
കായണ്ണ – 8
കീഴരിയൂര്‍-3
കൂത്താളി – 8
മേപ്പയൂര്‍ -17
നൊച്ചാട്- 16
തുറയൂര്‍ – 29
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവ ഉള്‍പ്പെടുന്ന കാറ്റഗറിയും
- കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)
1. പേരാമ്പ്ര
2. ചക്കിട്ടപ്പാറ - കാറ്റഗറി സി (ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
1. നൊച്ചാട്
2. ചെറുവണ്ണൂര്‍
3. തുറയൂര്‍
4. അരിക്കുളം - കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍)
1. കൂത്താളി
2. കീഴരിയ്യൂര്‍
3. ചങ്ങരോത്ത്
4. കായണ്ണ
5. മേപ്പയ്യൂര്‍