പേരാമ്പ്രയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു, മാസങ്ങള്‍ പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികള്‍


പേരാമ്പ്ര: കൈക്കനാലില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. പന്തിരിക്കര വേങ്ങേരി റോഡില്‍ കവുങ്ങുള്ള ചാലില്‍ ഭാഗത്താണ് കൈതോടിന്റെ അടിഭാഗം പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത്. വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നത്. റോഡിലൂടെ വെള്ളം ഒഴുകുന്നത് കാരണം കാല്‍ നടയാത്രക്കാരും, ഇരുചക്ര വാഹനയത്രക്കാരും ഒരു പോലെ പ്രയാസത്തിലാണ്.

പല തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൈപ്പ് പൊട്ടിയത് നന്നാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ജല ചോര്‍ച്ച തടയണയാന്‍ ഉടന്‍ നടപടി കൈക്കോള്ളണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

വേനല്‍ കാലത്ത് കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. കുടിവെള്ള പ്രതിസന്ധി രൂക്ഷമായ പല സ്ഥലങ്ങളിലും വണ്ടികളിലും മറ്റും വെള്ളം എത്തിച്ചു നല്‍കുകയാണ്. ഈ സാഹചര്യത്തിലാണ് അധികാരികളുടെ അനാസ്ഥമുലം വെള്ളം വെറുതെ പാഴായി പോകുന്നത്.