പേരാമ്പ്രയില്‍ പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കണം; റോട്ടറി ക്ലബ്ബ്
പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രീകരിച്ച് പാലിയേറ്റീവ് കേന്ദ്രവും സൗജന്യ നിരക്കിൽ മരുന്നുകൾ ലഭിക്കുന്ന മെഡിക്കൽ ഷോപ്പും ആരംഭിക്കണമെന്ന് പേരാമ്പ്ര റോട്ടറി ക്ലബ്ബ് വാർഷിക യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോർജ് സുന്ദർരാജ് മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡൻ്റ് രാമചന്ദ്രൻ അധ്യക്ഷനായി.
പുതിയ അംഗങ്ങൾക്ക് സുധീർ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രമോദ്, മണ്ഡലം വികസന മിഷൻ കൺവീനർ എം കുഞ്ഞമ്മദ്, എം ഷംസുദ്ദീൻ, സുരേഷ് സുരഭി വി പി ശശിധരൻ, വൈഎം റഷീദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
- സി കെ സാജു മാസ്റ്റേഴ്സ് (പ്രസിഡൻ്റ് )
- എൻ പി സുധീഷ് (സെക്രട്ടറി), രാജപാലൻ (ട്രഷറർ).