പേരാമ്പ്രയില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
പേരാമ്പ്ര: പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ കുളപ്പുറത്ത് മീത്തല്‍ വേലായുധന്‍ (58) നെയാണ് വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം ഇയാള്‍ക്കെതിരെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ മൂന്നിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം ഇയാള്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.