പേരാമ്പ്രയില്‍ ഞായറാഴ്ച ചന്ത ഒക്ടോബര്‍ മൂന്നുമുതല്‍ വീണ്ടും
പേരാമ്പ്ര: കോവിഡ് മഹാമാരി കാരണം നിര്‍ത്തിയ പേരാമ്പ്രയിലെ ഞായറാഴ്ച ചന്ത ഒക്ടോബര്‍ മൂന്നുമുതല്‍ വീണ്ടും ആരംഭിക്കുന്നു. കോവിഡ് പ്രോട്ട്രാക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ചന്ത നടത്താനാണ് തീരുമാനം.
പണ്ടുമുതലേ പുറംനാടുകളില്‍ പേരാമ്പ്രയെ അറിയപ്പെടുന്നതില്‍ വലിയ പങ്കുവഹിച്ച ഒന്നായിരുന്നു പേരാമ്പ്രയിലെ ഞായറാഴ്ച ചന്ത. പേരാമ്പ്ര അങ്ങാടിയിലെ വ്യാപാരി മേഖല ഏറ്റവും സജീവമായി നിന്നതും ഈ ചന്തകൊണ്ടാണ്.
ഞായറാഴ്ച ചന്തയുടെ ഭാഗമായ കന്നുകാലി ചന്തയും കോഴിച്ചന്തയും ഏറെ പ്രശസ്തമാണ്. ദൂരെദിക്കുകളില്‍ നിന്ന് വില്‍പനയ്ക്ക് കന്നുകാലികളുമായി പുലര്‍ച്ചെ തന്നെ പേരാമ്പ്രയില്‍ എത്തിയിരുന്നത് നിരവധിയാളുകളാണ്. ചെമ്പ്ര റോഡിനു സമീപമാണ് കന്നുകാലി ചന്ത നടക്കാറുള്ളത്.