പേരാമ്പ്രയില്‍ ക്ഷീര സംഘങ്ങളുടെ ബ്ലോക്ക് തല സംഘമവും മില്‍ക്ക് ഇന്‍സെന്റീവ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ക്ഷീരസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ബ്ലോക്കുതല സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള മില്‍ക്ക് ഇന്‍സെന്റീവ് വിതരണോദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഢുവായി 12 ലക്ഷം രൂപയാണ് ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി നല്‍കിയത്. മില്‍മ ഡയറക്ടര്‍ യു.പി അനിത ചടങ്ങില്‍ മുഖ്യാതിഥിയായി.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ പാലുല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് നേടാന്‍ പേരാമ്പ്ര ബ്ലോക്കിന് കഴിഞ്ഞിട്ടുണ്ട്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബ്ലോക്ക് പഞ്ചായത്തിനും ക്ഷീര വകുപ്പിനും ക്ഷീര സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും മില്‍മ ഡയറക്ടര്‍ പ്രത്യേകമായ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി. പേരാമ്പ്ര ബ്ലോക്കിന് കീഴില്‍ നിലവില്‍ 29 ക്ഷീര സംഘംങ്ങളാണുള്ളത്. ചടങ്ങില്‍ ക്ഷീരവികസന ഓഫീസര്‍ എ. റിജുല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ ചടങ്ങില്‍അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ പി.കെ രജിത, ബ്ലോക്ക് അംഗങ്ങളായ കെ.കെ വിനോദനന്‍ സനാതനന്, ബി.പി.ഒ പി.വി ബേബി, ഡയറി ഫാം ഇന്‍സ്ട്രെക്റ്റര്‍ ജിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വികസന സ്ഥിരം കാര്യസമിതി ചെയര്മാന് കെ.സജീവന് മാസ്റ്റര്‍ സ്വാഗതവും ബ്ലോക്ക് അംഗം വാഹിദ പാറേമല്‍ നന്ദിയും പറഞ്ഞു.