പേരാമ്പ്രയില്‍ കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്രയില്‍ അയ്യങ്കാളിയുടെ 158ാം ജന്മദിനം ആഘോഷിച്ചു. കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബാബു കുന്നുമ്മല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ സി.എം മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍ കൂത്താളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ.കെ വേലായുധന്‍ ആവള, ബാലന്‍ സി ഇരിങ്ങത്ത്, അരവിന്ദന്‍ ഉള്ളിയേരി, ശാരദ കൂരാച്ചുണ്ട്, രാധ ചാനിയംകടവ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ഒ.എം സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ബാബു കെ പി നന്ദിയും പറഞ്ഞു.