പേരാമ്പ്രയില്‍ കാറ്റില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍കൂര തകര്‍ന്നു


പേരാമ്പ്ര: കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. പേരാമ്പ്ര കണ്ണിപ്പൊയില്‍ സുരേന്ദ്രന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

അപകടത്തില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്രന്റെ അമ്മ അമ്മാളുഅമ്മക്ക് പരിക്കേറ്റു. ഓട് വീണതിനെ തുടര്‍ന്നാണ് കൈക്ക് നിസാര പരുക്കേറ്റത്. വീടിന്റെ ഓടും പട്ടികയും കഴുക്കോലും പൂര്‍ണമായും തകര്‍ന്നു. വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.