പേരാമ്പ്രയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


പേരാമ്പ്ര: കെതക്കലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ കൈതക്കല്‍ കാള്ള് ഷാപ്പിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ചേനോളി പനച്ചിങ്ങല്‍ അബ്ദുറഹ്‌മാന്‍ കുട്ടി (53) മരണപ്പെട്ടു.

പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന അബ്ദുറഹ്‌മാന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ടവേര ഇടിച്ച് തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നും അബ്ദുറഹ്‌മാന്‍ തെറിച്ചുവീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീഡിയോ കാണാം