പേരാമ്പ്രയില്‍ എ.ഐ.വൈ.എഫിന്റെ സെക്കുലര്‍ അസംബ്ലി
പേരാമ്പ്ര: മതനിരപേക്ഷ ഇന്ത്യക്കായി പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സെക്കുലര്‍ അസംബ്ലി സംഘടിപ്പിച്ചു. പരിപാടി എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിണ്ടന്റ് രാജു പി.കെ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, ജിജോയ് ആവള തുടങ്ങിയവര്‍ സംസാരിച്ചു.