പേരാമ്പ്രയില്‍ എം.എസ് റാവുത്തര്‍ അനുസ്മരണം സംഘടിപ്പിച്ചു


പേരാമ്പ്ര: കേരള ഇല്ട്രിസിറ്റി എപ്ലോയിസ് കോണ്‍ഫഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എം.എസ് റാവുത്തരുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി മുനിര്‍ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

ട്രേയിഡ് യൂണിയന്‍ രംഗത്ത് പകരം വെക്കാനില്ലാത്ത നേതാവായിരുന്നു എം.എസ് റാവുത്തര്‍ എന്നും, സ്ഥാപനവും തൊഴിലാളികളും എന്നുമില്ലാത്ത രീതിയില്‍ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ റാവുത്തറുടെ അഭാവം തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് തന്നെ തീരാനഷ്ടമാണെന്ന് മുനിര്‍ എരവത്ത് ചൂണ്ടിക്കാട്ടി.

ഡിവിഷന്‍ പ്രസിഡണ്ട് വി.ദാമോദരന്റെ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി മുഖ്യ പ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് വി.വി ദിനേശന്‍, സുനില്‍ കുമാര്‍ വടകര, രമേശന്‍ കിഴക്കയില്‍, ഇ.കെ.ഗോപാലന്‍, സുനില്‍കുമാര്‍ പി.എസ്, കെ.സദാശിവന്‍, മുഹമ്മദലി, സുരേന്ദ്രന്‍, സാജിദ് പി.പി, അനിഷ് എം എന്നിവര്‍ പ്രസംഗിച്ചു. ഡിവിഷന്‍ സെക്രട്ടറി ടി.വി.പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.