പേരാമ്പ്രയില്‍ 149 കോവിഡ് കേസുകള്‍, സ്ഥിതി ഗുരുതരം, നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്


പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്ന് നൂറ്റി നാല്‍പ്പത്തി ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി മേഖലയില്‍ നിരവധി പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വരും ദിവസങ്ങളിലും കണക്ക് സമാനരീതിയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസത്തെ കണക്ക് അപേക്ഷിച്ച് എണ്ണത്തില്‍ കുറവുണ്ടെങ്കിലും മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. ഇന്നലെ പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലുമായി 257 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.

ഇന്നത്തെ കണക്ക് ഒറ്റനോട്ടത്തില്‍

പേരാമ്പ്ര – 37
മേപ്പയ്യൂര്‍- 24
തുറയൂര്‍- 24
ചെറുവണ്ണൂര്‍ – 16
കായണ്ണ – 6
കൂത്താളി – 6
നൊച്ചാട്- 8