പേരാമ്പ്രയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത്


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഗ്രാമപഞ്ചായത്ത് വകയായി കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ.എം റീന അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പ്രിയേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ, പി.കെ രാജേഷ്, വിനോദ് തിരുവോത്ത്, അസിസ്റ്റന്റ് സെക്രട്ടറി രാജീവന്‍ വി.വി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ സ്വാഗതം പറഞ്ഞു.